തുമ്പോട് സെന്റ് കുരിയാക്കോസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഒവിബിഎസ് ആരംഭിച്ചു
1540747
Tuesday, April 8, 2025 2:58 AM IST
അഞ്ചല്‍ : തുമ്പോട് സെന്റ് കുരിയാക്കോസ് ഓർത്തഡോക്സ് പള്ളിയിൽ വേനൽ അവധിക്കാലത്ത് നടത്തുന്ന ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂളിന് തുടക്കമായി. ഇടവക വികാരി ഫാ. ഗീവർഗീസ് പള്ളിവാതുക്കൽ കൊടിയേറ്റ് കർമം നിർവഹിച്ച് ഈ വര്‍ഷത്തെ ബൈബിള്‍ സ്കൂളിന് തുടക്കം കുറിച്ചു.
ഇടവക ട്രസ്റ്റി പി. ടി .കൊച്ചുമച്ചൻ സെക്രട്ടറി റോയ്മോൻ തോമസ്, സൺഡേ സ്കൂൾ പ്രഥമ അധ്യാപിക ബെറ്റി ഏബ്രഹാം, കൺവീനർ കെ.എബിമോൻ, ഷിബു വർഗീസ്, സുനു ജേക്കബ്, ഒവിബിഎസ് സൂപ്രണ്ട് സുമ ഷിബു എന്നിവർ പ്രസംഗിച്ചു. 60 ഓളം കുട്ടികൾ ഈവര്‍ഷത്തെ ബൈബിള്‍ സ്കൂളില്‍ പങ്കെടുക്കുന്നുണ്ട്.
നാളെ ഹരിത ഒവിബിഎസ് ആയി ആചരിക്കും. കുട്ടികളിൽ പ്രകൃതിസ്നേഹം വർധിപ്പിക്കുവാനുള്ള അവബോധം ലഭിക്കുന്ന വിധത്തിലാണ് ഈ വര്‍ഷം ക്ലാസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. 11ന് എൻസിഡിസിയുടെ ആഭിമുഖ്യത്തിൽ ഗ്ലാസ് പെയിന്റിംഗ് വർക്ക്ഷോപ്പ് ഉള്‍പ്പടെ ഉണ്ടാകും. വേനൽക്കാല അവധി ക്ലാസുകൾ 12ന് സമാപിക്കും.