കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് സ്‌​കൂ​ളി​ലെ ര​ണ്ടാം ഹാ​ളി​ല്‍ യുഎ​സ്എ​സ് പ​രീ​ക്ഷ​യെ​ഴു​തി​യ നാ​ലു കു​ട്ടി​ക​ളു​ടെ ഉ​ത്ത​ര​പേ​പ്പ​ര്‍ മാ​നുവലാ​യി മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്താ​ന്‍ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു. മ​റ്റു കു​ട്ടി​ക​ളി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും ചോ​ദ്യ​പേ​പ്പ​ര്‍ തെ​റ്റാ​യി ന​ല്‍​കി​യി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യും അ​പാ​ക​ത​യു​ണ്ടെ​ങ്കി​ല്‍ അ​വ​രു​ടെ​യും പ​രീ​ക്ഷാ​പേ​പ്പ​ര്‍ മാ​നുവലാ​യി മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്തു​ക​യും വേ​ണം.

പ​രീ​ക്ഷ എ​ഴു​തി​യ മ​റ്റു കു​ട്ടി​ക​ള്‍​ക്കൊ​പ്പം ഈ ​കു​ട്ടി​ക​ളു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ല്‍ വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും കമ്മീഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​വി. മ​നോ​ജ്കു​മാ​ര്‍, അം​ഗം ഡോ. ​എ​ഫ്. വി​ല്‍​സ​ണ്‍ എ​ന്നി​വ​രു​ടെ ഡി​വി​ഷ​ന്‍ ബെ​ഞ്ച് നി​ര്‍​ദേ​ശം ന​ല്‍​കി.

ഉ​ത്ത​ര​വി​ന്‍​മേ​ല്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി റി​പ്പോ​ര്‍​ട്ട് പ​രീ​ക്ഷാ​ഭ​വ​ന്‍ സെ​ക്ര​ട്ട​റി 45 ദി​വ​സ​ത്തി​ന​കം ക​മീ​ഷ​ന് സ​മ​ര്‍​പ്പി​ക്ക​ണം. കു​ട്ടി​ക​ള്‍​ക്ക് ഇ​ന്‍​വി​ജി​ലേ​റ്റ​ര്‍ തെ​റ്റാ​യ കോ​ഡു​ള്ള ചോ​ദ്യ​പേ​പ്പ​ര്‍ ന​ല്‍​കി​യെ​ന്നും ഒ.​എം.​ആ​ര്‍ മൂ​ല്യ​നി​ര്‍​ണ​യ​മാ​യ​തി​നാ​ല്‍ കു​ട്ടി​ക​ള്‍ പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​ക്കി​ല്ലെ​ന്നും പേ​പ്പ​ര്‍ മാ​നുവൽ‍ ആ​യി മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്തി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നു​മു​ള്ള ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് കമ്മീഷ​ന്‍ ഉ​ത്ത​ര​വ്.