വേനൽ അവധിക്കാലത്ത് സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്ന്
1540729
Tuesday, April 8, 2025 2:48 AM IST
കൊല്ലം : വേനൽ അവധിക്കാലത്ത് കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്നു റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. വേനൽ അവധി, വിഷു - ഈസ്റ്റർ എന്നിവ പരിഗണിച്ച് കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിക്കണം. നാമമാത്രമായ ട്രെയിനുകളാണ് അവധിക്കാലത്തേക്ക് അനുവദിച്ചിട്ടുള്ളത്.
മുംബൈ, ചെന്നൈ, ബംഗ്ലൂർ, ഹൈദ്രാബാദ്, ന്യൂഡൽഹി അടക്കമുള്ള മറ്റു ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നും സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ് അധ്യക്ഷത വഹിച്ചു.