മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി
1540738
Tuesday, April 8, 2025 2:58 AM IST
അഞ്ചല്‍ : കോൺഗ്രസ് ഭാരതീപുരം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മഹാത്മാ ഗാന്ധി കുടുംബ സംഗമം ഡിസിസി ജനറൽ സെക്രട്ടറിയും തെന്മല പഞ്ചായത്ത് പ്രസിഡന്റുമായ കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.ടി. കൊച്ചുമ്മച്ചൻ അധ്യക്ഷത വഹിച്ചു. മുതിർന്ന അധ്യാപകർ വിമുക്ത ഭടന്മാർ, മികച്ച കർഷകൻ എന്നിവരെ ഡിസിസി ജനറൽ സെക്രട്ടറി ഏരൂർ സുഭാഷും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ഡിസിസി എക്സിക്യൂട്ടീവ് അംഗം പി ബി വേണുഗോപാലും ആദരിച്ചു.
ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അലീന.പി. സാബു, ദേശീയ സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീം അംഗം ഗൗരി കൃഷ്ണ എന്നിവർക്ക് മൊമെന്റോ മുതിർന്ന അധ്യാപകരായ ഗംഗാധരൻ പിള്ള, ചെല്ലപ്പൻ പിള്ള,വത്സല കുമാരി,രാധാകൃഷ്ണകുറുപ്പ് എന്നിവർ നൽകി.
കോർ കമ്മിറ്റി ചെയർമാൻ സി. ജെ. ഷോം, മണ്ഡലം പ്രസിഡന്റ് ഗീവർഗീസ്, ബ്ലോക്ക് ജനറൽ സെക്രട്ടറി ശശിധരൻ പിള്ള, വാർഡ് പ്രസിഡന്റ് ഗോപകുമാർ, വൈസ് പ്രസിഡന്റ് വർഗീസ്, വാർഡ് മെമ്പർ ഷീന കൊച്ചുമ്മച്ചൻ, ഷറഫുദീൻ,ശ്രീകുമാർ, ഗിരീഷ്, വർഗീസ് സാമുവൽ, ഷിബു തോമസ്, ഗോപൻ,എന്നിവർ പ്രസംഗിച്ചു.