സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി
1540145
Sunday, April 6, 2025 6:23 AM IST
ചാത്തന്നൂര്‍: ശ്രദ്ധ എഡ്യൂക്കേഷണല്‍ ആൻഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ശ്രദ്ധ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ പഠനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി.
വിദേശത്തും സ്വദേശത്തും ഉയർന്ന ശമ്പളത്തിൽ ജോലി ലഭിക്കുന്നതൊഴിൽ കോഴ്സുകളാണ് ഇവിടെ നടത്തുന്നത്. കൊല്ലം ജന്ശിക്ഷന് സന്‍സ്ഥാനുമായി സഹകരിച്ച് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ മൂന്ന് മാസത്തെ സൗജന്യ കംപ്യൂട്ടര്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണമാണ് നടന്നത്.
മുതിർന്ന മാധ്യമപ്രവർത്തകനും നോവലിസ്റ്റുമായ എസ്. സുധീശൻ സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു.