കലാ-കായിക പരിശീലനം തുടങ്ങി
1540728
Tuesday, April 8, 2025 2:48 AM IST
ഓച്ചിറ: പഞ്ചായത്തിന്റെയും ഭരത കലാക്ഷേത്ര കലാ-കായിക കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ഓച്ചിറ വേലുക്കുട്ടി സ്മാരക സാംസ്കാരിക കേന്ദ്രത്തില്‍ കലാ-കായിക പരിശീലനം തുടങ്ങി.ഓച്ചിറ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എന്‍.കൃഷ്ണകുമാർ അധ്യക്ഷതവഹിച്ചു.
പ്രസിഡന്റ് ബി.ശ്രീദേവി ഉദ്ഘാടനം നിർവഹിച്ചു. കർണാടക സംഗീതം, ചിത്രരചന, വയലിൻ,ഗിത്താർ, കീബോർഡ്, പുല്ലാംകുഴൽ, ചെണ്ട, തബല, മൃദംഗം, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, കരാട്ട കളരി, കുങ് - ഫു എന്നീ ക്ലാസുകളാണ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് സമീപിക്കുക -7403278100,8714278100.