അഞ്ചല്‍ വൈദിക ജില്ല കുരിശിന്റെ വഴിയില്‍ നൂറുകണക്കിന് വിശ്വാസികൾ അണിചേർന്നു
1540749
Tuesday, April 8, 2025 2:58 AM IST
അഞ്ചല്‍ : കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് നൂറുകണക്കിന് വിശ്വാസികള്‍ അഞ്ചല്‍ വൈദികജില്ല നേതൃത്വം നല്കിയ കുരിശിന്റെ വഴിയില്‍ അണിചേര്‍ന്നു.
ആലഞ്ചേരി ജംഗ്ഷനില്‍ നിന്നും അഞ്ചലിലേക്ക് നടത്തിയ കുരിശിന്റെ വഴിയില്‍ വൈദികജില്ലയിലെ 19 ഇടവകളില്‍ നിന്നും വിശ്വാസികള്‍ പങ്കുചേര്‍ന്നു. വഴിയില്‍ ക്രമീകരിച്ച കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങളില്‍ വിശ്വാസികള്‍ പ്രാര്‍ഥനാപൂര്‍വം പങ്കെടുത്തു.
സെന്റ് ജോണ്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ച കുരിശിന്റെ വഴിക്ക് വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു പ്രാരംഭസന്ദേശവും ഫാ. ഷോജി വെച്ചൂര്കരോട്ട് സമാപന സന്ദേശവും നല്കി.
പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഫാ. സുബിന് കൊച്ചുവിളയില്‍, സെക്രട്ടറി ഫാ. റെഞ്ചി മണിപ്പറമ്പില്‍, മേജര്‍ അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ഡോ. കെ.വി. തോമസ് കുട്ടി, എംസിഎ വൈദിക ജില്ലാ പ്രസിഡന്റ് രാജന് ഏഴംകുളം, സെക്രട്ടറി എന്‍.വി. വിന്‍സെന്റ്, വൈസ് പ്രസിഡന്റ് ഒ. ജോണ്‍ പുത്തയം, ഭാരവാഹികളായ രാജുമോന് ഏഴംകുളം, ബിനു സി. ചാക്കോ, എംസിവൈഎം ജില്ലാ പ്രസിഡന്റ് ജോസഫ് കെവിന് ജോര്‍ജ്, മാതൃവേദി ജില്ലാ പ്രസിഡന്റ് സുജ ജോസ് എന്നിവര്‍ നേതൃത്വം നല്കി.