ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി
1540745
Tuesday, April 8, 2025 2:58 AM IST
കൊട്ടാരക്കര: വാളകം സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ ഒ വിബിഎസിനോട് അനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ഇടവക വികാരി ഫാ.സൈമൺ ലൂക്കോസ് അധ്യക്ഷത വഹിച്ചു. വനിത സിവിൽ എക്സൈസ് ഓഫീസർ ബോധവത്കരണ ക്ലാസെടുത്തു.
അസി.എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത് .പി. മാത്യൂസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ട്രസ്റ്റി അലക്സ് മാമ്പുഴ, കെ.വിൽസൻ,സന്തോഷ് ബാബു, അനിൽ രാജൻ,സിവിൽ എക്സൈസ് ഓഫീസർ ജിനു.ജി. ജിറിൻ, അച്ചൻകുഞ്ഞ് തുടങ്ങിയവർ പ്രസംഗിച്ചു. മാത്യു ജോൺ, എം. സി. അലക്സാണ്ടർ,പി. കെ.യോഹന്നാൻ, ബീന മാമച്ചൻ, സുമ സന്തോഷ്, റോസമ്മ യോഹന്നാൻ, ലിസി വിത്സൻ തുടങ്ങിയവർ നേതൃത്വം നൽകി.