ലഹരിവിരുദ്ധ റോളർ സ്കേറ്റിംഗ് സ്നേഹ സന്ദേശ യാത്ര നടത്തി
1540741
Tuesday, April 8, 2025 2:58 AM IST
കൊല്ലം: ലഹരി ഉപയോഗത്തിനെതിരെ ഇരവിപുരം സെന്റ് ജോൺസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ റോളർ സ്കേറ്റിംഗ് സ്നേഹ സന്ദേശ യാത്ര സംഘടിപ്പിച്ചു. ഇരവിപുരം ജംഗ്ഷനിൽ നിന്നാരംഭിച്ച സ്നേഹ സന്ദേശ യാത്ര കൊല്ലം എസിപി എസ്.ഷെരീഫ് ഫ്ലാഗ് ഓഫ് ചെയ്തു.
കൊല്ലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ബിനു തോമസ് ലഹരി വിരുദ്ധ സന്ദേശം നൽകി. ഇടവക വികാരി ഫാ. ബെൻസൺ ബെൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൗൺസിലർ സുനിൽ ഏലിയാസ്, ഹെഡ്മാസ്റ്റർ അനിൽ. ഡി ,പിടിഎ വൈസ്പ്രസിഡന്റ് മാൽക്കം എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ കിരൺ ക്രിസ്റ്റഫർ, റോബി, സാൽവിൻ, സിജു റോച്ച്, ജോഫെഡ്രി എന്നിവർ നേതൃത്വം നൽകി.