ലഹരി വിപത്തിനെതിരേ പ്രതിരോധം തീർത്ത് ഡോണ്‍ ബോസ്കോ യൂത്ത്
1540517
Monday, April 7, 2025 6:23 AM IST
കൊല്ലം : തോപ്പ് ഡോണ്‍ബോസ്കോ യൂത്ത് സെന്ററിന്റെ നേതൃത്വത്തിൽ ലഹരി വിപത്തിനെതിരേ പ്രതിരോധം തീർത്ത് നൈറ്റ് ബീച്ച് യുവാ കപ്പ് ഫുട്ബോൾ ടൂർണമെന്റ്. കൊടിമരം മൈതാനിയിൽ ഫുട്ബോളാണ് ലഹരി എന്ന സന്ദേശവുമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
ടൂർണമെന്റിന്റെയും ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികളുടെയും ഉദ്ഘാടനം പള്ളിത്തോട്ടം സർക്കിൾ ഇൻസ്പെക്ടർ ബി. ഷെഫീഖ് നിർവഹിച്ചു. തോപ്പ് ഇടവക വികാരി ഫാ. വർഗീസ് പൈനാടത്ത് അധ്യക്ഷത വഹിച്ചു. ഡോണ്‍ ബോസ്കോ റെക്്ടർ ഫാ. സ്റ്റീഫൻ മുക്കാട്ടിൽ, കോർപറേഷൻ കൗണ്‍സിലർ മാരായ ജോർജ് ഡി. കാട്ടിൽ, എൻ.ടോമി, ഡോണ്‍ ബോസ്കോ യൂത്ത് ഡയറക്ടർ ഫാ. ഓസ്റ്റീൻ,
കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി എ.ജെ.ഡിക്രൂസ്, ഡോണ്‍ ബോസ്കോ യൂത്ത് ആനിമേറ്റർ സിസ്റ്റർ ആനി ജോസഫ്, എഫ്സിഡിപി ചെയർപേഴ്സണ്‍ ആഗ്നസ് ജോണ്‍ എന്നിവർ പ്രസംഗിച്ചു. രാജ്യാന്തര ബീച്ച് ഫുട്ബോൾ താരം ശ്രീജിത്ത് ബാബു കിക്കോഫ് നിർവഹിച്ചു.