പി. കേശവൻനായർ സാഹിത്യ പുരസ്കാരം ഡോ.കെ.രാജശേഖരൻനായർക്ക്
1540748
Tuesday, April 8, 2025 2:58 AM IST
കൊല്ലം : ഗ്രന്ഥകാരനും ചിന്തകനുമായിരുന്ന പി. കേശവൻനായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മൂന്നാമത് സാഹിത്യപൂരസ്കാരം പ്രഗത്ഭ ഭിഷഗ്വരനും ഗവേഷകനും ഗ്രന്ഥകാരനുമായ ഡോ. കെ. രാജശേഖരൻനായർക്ക് നൽകും.
മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള പഠന ഗ്രന്ഥമായ 'ഞാൻ എന്ന ഭാവം' എന്ന ഗ്രന്ഥമാണ് പുരസ്കാരത്തിനർഹമായത്. മേയ് നാലിന് ചിന്നക്കട ശങ്കർനഗർ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കീർത്തിഫലകവും 15,000 രൂപ ക്യാഷ് അവാർഡുമടങ്ങുന്ന പുരസ്കാരം സമ്മാനിക്കും.