ട്രെയിൻ തട്ടി മരിച്ചു
1540328
Sunday, April 6, 2025 11:59 PM IST
കൊല്ലം: മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം താമരക്കുളം സ്വദേശി കെ.എൻ. കണ്ണൻ (54) ആണ് മരിച്ചത്. മയ്യനാട് റെയിൽവേ സ്റ്റേഷന് തെക്കുഭാഗത്തു ഒന്നാം നമ്പർ പ്ലാറ്റ് ഫോമിനോട് ചേർന്ന് ട്രാക്കിലാണ് അപകടം ഉണ്ടായത്.
വൈകുന്നേരം നാലോടെ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോയ ട്രെയിൻ തട്ടിയാണ് മരിച്ചത്. ഇരവിപുരം പൊലിസ് സ്ഥലത്തെത്തി. മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.