കോൺഗ്രസ് മാർച്ച് നടത്തി
1540123
Sunday, April 6, 2025 6:12 AM IST
കൊല്ലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പദ്ധതി വിഹിതം ഉൾപ്പടെയുള്ള സാമ്പത്തിക സഹായം നൽകാതിരിക്കുന്ന പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തിൽ കൊല്ലം കോർപറേഷനിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി.
നഗരത്തിൽ സിപിഎമ്മിന് എല്ലായിടത്തും പന്തൽ കെട്ടാനും ബോർഡുകളും പ്രതിമകളും സ്ഥാപിക്കാനും റോഡ് നിറച്ച് കൊടിതോരണങ്ങൾ കെട്ടാനും അനുമതി നൽകിയ പോലീസ് കോർപറേഷന് മുന്നിൽ രാപകൽ സമരം നടത്താൻ യുഡിഎഫ് കെട്ടിയ പന്തൽ പൊളിച്ച് മാറ്റിയ നടപടിയിൽ യോഗം പ്രതിഷേധിച്ചു. ജില്ലാ ചെയർമാൻ കെ. സി. രാജൻ മാർച്ച് ഉദ്ഘാടനം ചെയ്തു. കെ. ബേബിസണിന്റെ അധ്യക്ഷതവഹിച്ചു.