യുവാവിന് സൂര്യാഘാതമേറ്റു
1540752
Tuesday, April 8, 2025 2:58 AM IST
കൊട്ടിയം: വീടിന് പുറത്തു നിൽക്കുകയായിരുന്ന യുവാവിന് സൂര്യാഘാതമേറ്റു. മയ്യനാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ പാർക്ക് മുക്കിലായിരുന്നു സംഭവം. ഉമയനല്ലൂർ പാർക്ക് മുക്ക് പുന്നവിള വീട്ടിൽ അമീർ (46) നാണ് സൂര്യാഘാതമേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഇയാളുടെ തോളിലാണ് സൂര്യാഘാതമേറ്റത്. പഞ്ചായത്ത് അംഗം ഉമയനല്ലൂർ റാഫിയുടെ നേതൃത്വത്തിൽ വീടുകളിൽ ബോധവത്കരണം നടത്തി.