എസ്എസ് സമിതിയിൽ ലോക ആരോഗ്യ ദിനാചരണം നടന്നു
1540742
Tuesday, April 8, 2025 2:58 AM IST
കൊല്ലം: എസ്എസ് സമിതി എഡ്യുക്കേഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ എസ്എസ് സമിതി അഭയകേന്ദ്രത്തിൽ ലോക ആരോഗ്യ ദിനാചരണം നടന്നു. എസ്എസ് സമിതി സഹൃദയ ഹാളിൽ നടന്ന ദിനാചരണ പരിപാടികൾ സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മയ്യനാട് ഫാമിലി ഹെൽത്ത് സെന്റർ സൂപ്രണ്ട് ഡോ. കെ . ശശി മുഖ്യപ്രഭാഷണം നടത്തി. എസ്എസ് സമിതി അഭയകേന്ദ്രം മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ, മയ്യനാട് ഹെൽത്ത് ഇൻസ്പെക്്ടർ ബി.സി. നിപ്പോ കുമാർ, മോട്ടിവേഷണൽ സ്പീക്കർ ഡോ. എസ്.താഹിന, സിയറാഡ് സെക്രട്ടറി സാജു നല്ലേപറമ്പിൽ, സ്നേഹശബ്്ദം എഡിറ്റർ പി. ഉല്ലാസ്, എ.ആവണി, നഴ്സിംഗ് സൂപ്രണ്ട് റെജീന എന്നിവർ പ്രസംഗിച്ചു.