സന്നദ്ധ പ്രവർത്തകരെ തേടുന്നു
1540524
Monday, April 7, 2025 6:26 AM IST
കൊല്ലം: കുറ്റകൃത്യങ്ങൾ തടയുക, മെച്ചപ്പെട്ട സാമൂഹിക സാഹച ര്യങ്ങളിലേക്ക് നാടിനെ നയിക്കുക, നാടിന്റെ നന്മകളെ കാത്തു സംരക്ഷിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളുമായി സിറ്റി പോലീസ് വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ബ്രേവ്ഹാർട്ട് എന്ന സാമൂഹിക സുരക്ഷാ പദ്ധതിക്ക് തുടക്കം കുറിക്കുന്നു.
ഈ പോരാട്ടത്തിന്റെ മുൻനിര പോരാളികളായി സന്നദ്ധ പ്രവർത്തനം നടത്താൻ താത്പര്യമുളള യുവതീ-യുവാക്കൾക്ക് പദ്ധതിയിൽ അംഗങ്ങളാകാം.
ഇതിലേക്ക് താത്പര്യമുളള 18 നും 25 നും മധ്യേ പ്രായമുളള യുവതീ- യുവാക്കൾ അവരുടെ താത്പര്യപത്രവും, ബയോഡേറ്റായും braveheart [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ 10ന് മുൻപ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0474-2744165 എന്ന നമ്പരിൽ ബന്ധപ്പെടണം.