ജില്ലയിലെ വികസന പദ്ധതികള്‍ തടസരഹിത വികസനം ഉറപ്പാക്കും : ജില്ലാ കളക്ടര്‍
1540144
Sunday, April 6, 2025 6:22 AM IST
കൊല്ലം: ജില്ലയില്‍ നടന്നു വരുന്ന വിവിധ വികസന പദ്ധതികള്‍ നേരിടുന്ന തടസങ്ങൾ പരിഹരിച്ച് സമയബന്ധിത പൂര്‍ത്തീകരണത്തിന് മുന്‍കൈയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്.
സമയബന്ധിതമായ നിര്‍വഹണ പുരോഗതി പരിശോധിക്കാനും പ്രതിബന്ധങ്ങള്‍ നീക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരാനിരിക്കുന്ന മേഖലാതല യോഗത്തിന്റെ തയാറെടുപ്പ് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിലയിരുത്തുകയായിരുന്നു ജില്ലാ കളക്ടര്‍.
മേയ് 15നാണ് കൊല്ലം, തിരുവനന്തപുരം, പത്തനംത്തിട്ട ജില്ലകള്‍ക്കായി തിരുവനന്തപുരത്ത് മേഖലാതലയോഗം. എഡിഎം ജി.നിര്‍മല്‍കുമാര്‍, സബ് കളക്ടര്‍ നിശാന്ത് സിന്‍ഹാര, ഡെപ്യൂട്ടി കളക്ടര്‍ ആര്.രാഗേഷ്കുമാര്സ തുടങ്ങിയവര്‍ പങ്കെടുത്തു.