വൈഎംസിഎ പുനലൂർ സബ് റീജിയൻ സമ്മേളനം
1540143
Sunday, April 6, 2025 6:22 AM IST
കൊട്ടാരക്കര : വൈഎംസിഎ പുനലൂർ സബ് റീജിയൻ സമ്മേളനം തലച്ചിറ വൈഎംസിഎയുടെ ആതിഥേയത്വത്തിൽ പനവേലി ബഥേൽ മാർത്തോമ പള്ളിയിൽ നടന്നു. സംസ്ഥാന ചെയർമാൻ പ്രഫ.അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.
മാർത്തോമ സഭ വികാരി ജനറൽ കെ.വൈ.ജേക്കബ് അനുഗ്രഹ പ്രഭാഷണം നടത്തി. ചെയർമാൻ ഡോ.ഏബ്രഹാം മാത്യു പൊൻമേലിൽ അധ്യക്ഷത വഹിച്ചു. ബൈബിൾ ക്വിസ് ജേതാക്കൾക്കുള്ള ഉപഹാരങ്ങൾ മുൻ ദേശീയ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി സമ്മാനിച്ചു. പനവേലി ബഥേൽ മാർത്തോമ ഇടവക വികാരി റവ.രാജുതോമസ്,എക്യൂമെനിക്കൽ സെന്റർ ചെയർമാൻ എൽ. തങ്കച്ചൻ,
തലച്ചിറ വൈഎംസിഎ പ്രസിഡന്റ് പി.ഒ.ജോൺ, വൈസ് ചെയർമാൻ ബിനു,കെ. ജോൺ, മുൻ സബ് റീജിയൻ ചെയർമാന്മാരായ എൽ. ബാബു,കെ.ബാബുക്കുട്ടി,സി.പി. ശാമുവേൽ, ജി. യോഹന്നാൻകുട്ടി,കെ.കെ. അലക്സാണ്ടർ, വനിതാ ഫോറം കൺവീനർ ലീലാമ്മ ജോർജ് എന്നിവർ പ്രസംഗിച്ചു.