കെ.എം.മാണി സ്മൃതി സംഗമം : ജില്ലയിൽ നിന്നും 1000 പേർ പങ്കെടുക്കും
1540727
Tuesday, April 8, 2025 2:48 AM IST
കൊട്ടാരക്കര: കെ. എം. മാണി സ്മൃതി സംഗമത്തിൽ ജില്ലയിൽ നിന്നും 1000 പേർ പങ്കെടുക്കുമെന്നു കേരളാ കോൺഗ്രസ് (എം)ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ അധ്യക്ഷതവഹിച്ചു.
യോഗത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന് വേണ്ടി ഏകദിന ജില്ലാ പ്രതിനിധി യോഗം നടത്തുവാൻ തീരുമാനിച്ചു. യോഗത്തിൽ സംസ്ഥാന ഹൈപവർ കമ്മിറ്റി അംഗം ഡോ.ബെന്നി കക്കാട്, സജി ജോൺ കുറ്റിയിൽ, ജോൺ.പി. കരിക്കം, രഞ്ജിത് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.