ച​വ​റ :ക്രി​സ്തു​വിന്‍റെ പീ​ഡാ​നു​ഭ​വ വാ​രത്തിന് മു​ന്നോ​ടി​യാ​യി വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ കു​രി​ശി​ന്‍റെ വ​ഴി പ്ര​ദ​ക്ഷി​ണം ന​ട​ന്നു.

തെ​ക്കും​ഭാ​ഗം, നീ​ണ്ട​ക​ര ഫെ​ാറോ​ന​യു​ടെ പ​രി​ധി​യി​ലു​ള്ള ദേ​വാ​ല​യ​ങ്ങ​ളി​ലാ​ണ് ഭ​ക്തി​നി​ർ​ഭ​ര​മാ​യ കു​രി​ശി​ന്‍റെ പ്ര​ദ​ക്ഷി​ണം സം​ഘ​ടി​പ്പി​ച്ച​ത്. നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ കു​രി​ശും വ​ഹി​ച്ചു കൊ​ണ്ട് കു​രി​ശി​ന്‍റെ വ​ഴി പ്ര​ദ​ക്ഷി​ണം ന​ട​ത്തി.