വെള്ളാപ്പള്ളിക്ക് കൊല്ലം യൂണിയന്റെ ഐക്യദാർഢ്യം
1540751
Tuesday, April 8, 2025 2:58 AM IST
കൊല്ലം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടുകൾക്ക് പിന്തുണയും ഐക്യദാർഢ്യവും നൽകിയും അദ്ദേഹത്തിന് എതിരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ചും എസ്എൻഡിപി യോഗം കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ നൂറുകണക്കിന് യോഗം പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നു. കൊല്ലം യൂണിയൻ ഓഫീസിന് മുന്നിൽ എസ്എൻഡിപി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പ്രകടനം ഉദ്ഘാടനം നിർവഹിച്ചു.
കൊല്ലം എസ്എൻഡിപി യൂണിയൻ ഓഫീസിൽ നിന്ന് ആരംഭിച്ച പന്തം കൊളുത്തി പ്രകടനം കൊല്ലം എസ്എൻ കോളജ് ജംഗ്ഷനിലൂടെ കൊല്ലം കോർപറേഷൻ, റെയിൽവേസ്റ്റേഷൻ റോഡ് വഴി ചിന്നക്കട മേൽപ്പാലത്തിലൂടെ ചിന്നക്കട ആർ. ശങ്കർ സ്ക്വയറിൽ സമാപിച്ചു. ആർ. ശങ്കർ സ്ക്വയറിൽ യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ പ്രസംഗിച്ചു.