തീരദേശ മേഖല കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കരുത്: ജനതാ മത്സ്യത്തൊഴിലാളി യൂണിയൻ
1540740
Tuesday, April 8, 2025 2:58 AM IST
കൊല്ലം : തീരദേശ മേഖല കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ജനതാ മത്സ്യത്തൊഴിലാളി യൂണിയൻ കുടുംബ സംഗമം ആവശ്യപ്പെട്ടു. ജനതാ മത്സ്യത്തൊഴിലാളി യൂണിയൻ കുടുംബസംഗമം ആർ ജെ ഡി നേതാവ് ഡോ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. സ്വകാര്യ മേഖലയിൽ ഖനനം അനുവദിക്കരുതെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡോ.നീലലോഹിതദാസ് പറഞ്ഞു. ചെറിയഴീക്കൽ ദേവരാജൻ അധ്യക്ഷതവഹിച്ചു.
ചെറിയഴീയ്ക്കൽ യൂണിറ്റ് പ്രസിഡന്റായി രാജേന്ദ്രൻ, സെക്രട്ടറിയായി ശശി, വൈസ് പ്രസിഡന്റ് പരമേശ്വരൻ, ജോ.സെക്രട്ടറിയായി കെ.രാഹൂൽ, ട്രഷറർ ആയി രാജൻ എന്നിവരെ തെരഞ്ഞെടുത്തു.