സഹപ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം : കെഎസ്ആർടിസി താത്കാലിക ജീവനക്കാരൻ പിടിയിൽ
1540117
Sunday, April 6, 2025 6:12 AM IST
കുളത്തൂപ്പുഴ : ജോലി സ്ഥലത്തെ മുൻവൈരാഗ്യത്തെ തുടർന്ന് സഹപ്രവർത്തകനായ ദളിത് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കെഎസ് ആർടിസി താത്കാലിക ജീവനക്കാരൻ പോലീസ് പിടിയിൽ. ഭാരതീപുരം ദീവാ മന്ദിരത്തിൽ ദീപക് (40) ആണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്.
മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സ്ഥാപനത്തിലെ നിരീക്ഷണ കാമറയിൽ സന്തോഷിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പോലീസിന് കിട്ടിയിരുന്നു. എസ് എച്ച്ഒ ബി.അനീഷ്, എസ്ഐ ഷാജഹാൻ എന്നിവർ ചേർന്നാണ് ദീപകിനെ കസ്റ്റഡിയിലെടുത്തത്.