പിണറായി വിജയൻ രാജിവെക്കണം : പി. രാജേന്ദ്രപ്രസാദ്
1539845
Saturday, April 5, 2025 6:12 AM IST
കൊല്ലം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്ക് വിധേയയായ മകളെ സംരക്ഷിക്കുന്ന പിണറായി വിജയൻ ധാർമികത ഉണ്ടെങ്കിൽ രാജിവെക്കണമെന്ന് ഡി സിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ചിന്നക്കടയിൽ നടത്തിയ കോൺഗ്രസ് പാർട്ടിയുടെ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി. ഗീതാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, ഡിസിസി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ, പ്രാക്കുളം സുരേഷ്, ഡോ. ഉദയ കരുമാലിൽ, എസ്. നാസർ, ജി. ചന്ദ്രൻ, എൻ. മരിയാൻ, കെ.എം.റഷീദ്, ദീപ ആൽബർട്ട്,
ഉളിയക്കോവിൽ സന്തോഷ്, രാജേഷ് കുമാർ, മീര രാജീവ്, ജി.കെ.പിള്ള, സാബ്ജാൻ, രഞ്ജിത് കലിംഗമുഖം, ബാബുമോൻവാടി, റുഡോൾഫ്, അജി പള്ളിത്തോട്ടം, ജഗന്നാഥൻ, ഷെരീഫ്, ബ്രിജിത്, കുഞ്ഞുമോൻ, സലീം മുതിരപറമ്പ്, അജു ചിന്നക്കട എന്നിവർ പ്രസംഗിച്ചു.