പഠനോത്സവം നടത്തി
1539852
Saturday, April 5, 2025 6:12 AM IST
കുറ്റിവട്ടം: ഗവ. മൂഹമദൻ എൽപി സ്കൂളിന്റെ പഠനോത്സവം ചെമ്പാലിമുക്കിലുള്ള ഡോ. സജീഷിന്റെ വസതിയിൽ നടന്നു. സ്കൂൾ ലീഡർ നിവേദ്യ ഹരി അധ്യക്ഷത വഹിച്ചു.
ചവറ എഇഒ ടി.കെ.അനിത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രാജവീവ് കുഞ്ഞുമണി, സിന്ധു, കെ.അബ്ദുൽ ജലീൽ, മുംതാസ്,ഹെഡ്മാസ്റ്റർ അനീസ് മൂഹമ്മദ്,
സ്റ്റാഫ് സെക്രട്ടറി ഇംഷീർ തുടങ്ങിയവർ പ്രസംഗിച്ചു. മുൻ ചവറ ബ്ലാക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ബീന ചികിത്സ സഹായം വിതരണം നിർവഹിച്ചു.