ചവറ ബിജെഎം ഗവ. കോളജിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ
1540119
Sunday, April 6, 2025 6:12 AM IST
ചവറ : സുജിത്ത് വിജയൻ പിള്ള എംഎൽഎയുടെ 2023-24വർഷത്തെ ആസ്തി വികസന ഫണ്ടിൽ ചവറ ബിജെഎം ഗവ. കോളജിൽ 65ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കും.
രാവിലെ 10ന് നടക്കുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം സുജിത്ത് വിജയൻ പിള്ള എംഎൽഎ നിർവഹിക്കും. ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കോളജ് കെട്ടിടത്തിന്റെ കുറച്ചുഭാഗം നഷ്ടപ്പെട്ടിരുന്നു.
കെട്ടിടം അറ്റകുറ്റപ്പണികൾ ചെയ്തശേഷം അതിനുമുകളിൽ 65 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ രണ്ടാംനില നിർമിച്ചത്. നൂറിൽ പരം ആളുകൾക്ക് ഇരിക്കാൻ കഴിയുന്ന തരത്തിൽ സജ്ജീകരിച്ചിട്ടുള്ള കെട്ടിടം സെമിനാർ ഹാളായാണ് ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
യോഗത്തിൽ വിവിധ ജനപ്രതിനിധികൾ പങ്കെടുക്കും. പ്രിൻസിപ്പൽ ഡോ.ജോണി ബോസ് അധ്യക്ഷത വഹിക്കും. കെഎംഎംഎൽ കമ്പനി കോളജ് ലൈബ്രറിക്ക് സിഎസ്ആർ ഫണ്ടിൽ നിന്നും നൽകിയ പുസ്തകങ്ങളുടെ കൈമാറ്റവും ഇതോടൊപ്പം നടക്കും.