ലഹരിവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു
1539839
Saturday, April 5, 2025 6:00 AM IST
കൊല്ലം: ലഹരിവിപത്തിനെതിരെ വിമോചനത്തിന്റെ സന്ദേശവുമായി കെസിബിസി മദ്യവിരുദ്ധ സമിതി വാടി സെന്റ് ആന്റണീസ് ഇടവക ഉണർവ് ലഹരിവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. ദേവാലയം മുതൽ തീരദേശം വരെ നടത്തിയ ലഹരി വിമോചന റാലിയിൽ വിദ്യാർഥികളും യുവജനങ്ങളും പങ്കെടുത്തു.
കൊല്ലം രൂപത മിനിസ്ട്രി കോ- ഓർഡിനേറ്റർ ഫാ. ജോസ് സെബാസ്റ്റ്യൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് യോഹന്നാൻ ആന്റണി ലഹരിവിരുദ്ധ സന്ദേശം നൽകി. വിദ്യാർഥി പ്രതിനിധി ഹന്ന ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഫാ. ഇമ്മാനുവൽ ആന്റണി, ഫാ.ആബേൽ, സിസ്റ്റർ ഉഷസ്, സിസ്റ്റർ റീജ, ജനറൽ സെക്രട്ടറി എ.ജെ.ഡിക്രൂസ്, എം.എഫ്.ബർഗ്ലീൻ, ജി. ജോസഫ്, എം.ജോഷ്വ, ക്രിസ്റ്റഫർ, മാനുവൽ എന്നിവർ പങ്കെടുത്തു.