ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ ഒവിബിഎസ് ഏഴിന് സമാപിക്കും
1539849
Saturday, April 5, 2025 6:12 AM IST
പുനലൂർ : ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ ഒന്നിന് ആരംഭിച്ച ഒവിബിഎസ്(അവധിക്കാല ബൈബിൾ ക്ലാ സ് ) ഏഴിന് സമാപിക്കും. ഇടവക വികാരി ഫാ.സാജൻ തോമസ് ഉദ്ഘാടനം ചെയ്തു. മുൻ ഭദ്രാസന ഡയറക്ടർ സജി.പി.ജോൺ, ട്രസ്റ്റി ജി. കുഞ്ഞപ്പൻ, സെക്രട്ടറി ബിനു ജോർജ്, ഒവിബിഎസ് സൂപ്രണ്ട് അനില ബാബു, കൺവീനവർ ജെയിംസ് വർഗീസ്, ജോയിന്റ് കൺവീനവർമാരായ സുമ പ്രകാശ്, സിനിത സുനീഷ് മുൻ സെക്രട്ടറി ലിനോജ് ചെല്ലച്ചൻ എന്നിവർ പ്രസംഗിച്ചു.
ജി.ജോൺ, ജിജി ജേക്കബ്, ഷെറിൻ ജിജി, ജിൻസി അരുൺ, ജാൻസി ജോർജ് എന്നിവർ ഗാന പരിശീലനത്തിന് നേതൃത്വം നൽകും. സൺഡേ സ്കൂൾ കുട്ടികളായ അബിയാ അരുൺ തോമസ്, അലോന ജോൺസൺ, ജിയാ ജോയ് മോൻ എന്നിവർ ആക്ഷൻ സോംഗ് പരിശീലനത്തിനു നേതൃത്വം നൽകും.
ഒവിബിഎസ് നോട് അനുബന്ധിച്ച് ധ്യാനപ്രസംഗം, വിവിധ ക്ലാസുകൾ, ക്വിസ് മത്സരം, വിനോദവിജ്ഞാനപരമായ വിവിധ മത്സരങ്ങൾ, ലഹരി വിരുദ്ധ പ്രതിജ്ഞ, ശുചീകരണം, ജീവകാരുണ്യ ശേഖരണം, സ്നേഹവിരുന്ന്, വിനോദയാത്ര, റാലി എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും. എല്ലാ ദിവസവും രാവിലെ 8.30 മുതൽ 12.30 വരെയാണ് ക്ലാസുകൾ. ഏഴിന് ക്ലാസുകൾ സമാപിക്കും.