എസ്പിസി പാസിംഗ് ഔട്ട് പരേഡ് നടന്നു
1539840
Saturday, April 5, 2025 6:00 AM IST
കുളത്തൂപ്പഴ : കുളത്തൂപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. പുനലൂർ ഡിവൈഎസ്പി വി.എസ്. പ്രദീപ്കുമാർ അഭിവാദ്യം സ്വീകരിച്ചു. മികച്ച കേഡറ്റുക്കൾക്ക് അവാർഡ് വിതരണവും ഡിവൈഎസ്പി നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് എസ് .ഗോപകുമാർ അധ്യക്ഷത വഹിച്ചു. കുളത്തൂപ്പുഴ ഇൻസ്പെക്ടർ. ബി. അനീഷ്, എസ്പിസി പരിശീലകൻ എസ്ഐ എ. സിദ്ദിഖ്, സ്കൂൾ പ്രഥമ അധ്യാപിക ആർ. ബീന, സ്കൂൾ പ്രിൻസിപ്പൽ എൻ. സുരേഷ് , പിടിഎ ഭാരവാഹികളായ ഇല്ലിക്കുളം ജയകുമാർ, ഷാനവാസ്, അധ്യാപകരായ സന്ധ്യ മോൾ, ജി.എസ് ധന്യാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.