മുഖ്യമന്ത്രിയുടെ രാജി ; കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
1539850
Saturday, April 5, 2025 6:12 AM IST
ചവറ : മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടന്നു.
ചവറ ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേദഹിച്ചു. കൊട്ടുകാട്ടിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം സൊസൈറ്റി ജംഗ്ഷനിൽ സമാപിച്ചു.
തുടർന്ന് നടന്ന പ്രതിഷേധയോഗം ഡിസിസി ജനറൽ സെക്രട്ടറി ചക്കിനാൽ സനൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കിഷോർ അമ്പിലാക്കര അധ്യക്ഷത വഹിച്ചു.