കുളത്തൂപ്പുഴയിൽ രാജവെന്പാലയെ പിടികൂടി
1540118
Sunday, April 6, 2025 6:12 AM IST
കുളത്തൂപ്പുഴ: ജനവാസ മേഖലയിലെത്തിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടി വനത്തിൽ വിട്ടയച്ചു. കുളത്തൂപ്പുഴ ഡാലിക്കരിക്കം തോട്ടിൻകര സുദേവന്റെ വീടിനു സമീപത്തായാണ് പാമ്പിനെ കണ്ടെത്തിയത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും പാമ്പു പിടിത്തക്കാരായ ശശികുമാർ, സതീശൻ എന്നിവരുടെ സഹായത്തോടെ പിടികൂടി ചാക്കിലാക്കി വനപാലകർക്ക് കൈമാറി.
12 അടിയോളം നീളവും ആറു വയസു പ്രായവുമുള്ള പാമ്പിനെ സെക്ഷൻ ഫോറസ്റ്റർ അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി.ടി.ആതിര, എൽ.ആതിര, വാച്ചർ ഹരിഹരൻ എന്നിവരുടെ നേതൃത്വത്തിൽ ശെന്തുരുണി വനമേഖലയിലെത്തിച്ചു തുറന്നുവിട്ടു.