കെപിഎസ്ടിഎ രാപകൽ സമരം ആരംഭിച്ചു
1539847
Saturday, April 5, 2025 6:12 AM IST
കൊല്ലം: ഭിന്നശേഷി നിയമനത്തിന്റെ പേരിൽ തടഞ്ഞുവച്ചിരിക്കുന്ന അധ്യാപക നിയമനങ്ങൾ ഉടൻ അംഗീകരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു.
അധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽ ആരംഭിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ആകമാനം 16000 അധ്യാപക നിയമനങ്ങൾ സർക്കാർ തടഞ്ഞ് വച്ചിരിക്കുകയാണ്. എൻഎസ്എസിനു ലഭിച്ച കോടതി വിധി എല്ലാ അധ്യാപകർക്കും ബാധകമാക്കണമെന്ന് കെപിഎസ്ടിഎ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അധ്യക്ഷത വഹിച്ചു.