കലാപഠന ക്ലാസുകൾ തുടങ്ങി
1539842
Saturday, April 5, 2025 6:00 AM IST
പുനലൂർ : നഗരസഭയുടെ ജവഹർ ബാല കലാഭവനിൽ വേനൽ അവധിക്കാല കലാപഠന ക്ലാസ്സുകൾ ആരംഭിച്ചു. സംഗീതം, വീണ, വയലിൻ, ചെണ്ട, മൃദംഗം, തബല, കീബോർഡ്, ഗിറ്റാർ, ഓർഗൺ, ബാൻഡ്, ഡാൻസ്, ചിത്രകല എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് വിദഗ്ധരായ കലാ അധ്യാപകരാണ്.
പുനലൂരും സമീപപ്രദേശങ്ങളിൽ നിന്നുള്ള അഞ്ചു വയസു മുതൽ 17 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും ഇവിടെ ചേർന്ന് പഠിക്കാവുന്നതാണ്.
പുതിയതായി ചേരുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഉടൻ തന്നെ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക. നമ്പർ : 9387027999, 984765433.