സ്കൂൾ വാർഷികം
1539851
Saturday, April 5, 2025 6:12 AM IST
അഞ്ചൽ : അലയമൺ സർക്കാർ ന്യൂ എൽപി സ്കൂളിൽ വാർഷികാഘോഷവും രക്ഷകർതൃ സമ്മേളനവും യാത്രയയപ്പും നടന്നു. സ്കൂൾ പിടിഎ പ്രസിഡന്റ് പി. സനിൽകുമാറിന്റെ അധ്യക്ഷതയിൽ അലയമൺ പഞ്ചായത്ത് പ്രസിഡന്റ് എം. ജയശ്രീ വാർഷികാഘോഷം ഉദ്ഘടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജി. പ്രമോദ് സ്കൂളിലെ സ്മാർട് ക്ലാസ് റൂമും, കവിയും സാംസ്കാരിക പ്രവർത്തകനുമായ അനീഷ് .കെ. അയിലറ യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ മിനി ദാനിയേൽ പ്രതിഭകളെ ആദരിച്ചു.
വാർഡ് അംഗം ബിന്ദുലേഖ, സ്കൂൾ പ്രധാന അധ്യാപിക ബി.എസ്. സീമ, മദർ പിടിഎ പ്രസിഡന്റ് കാർത്തിക കമൽ, പിടിഎ വൈസ് പ്രസിഡന്റ് ബിപിൻ, അധ്യാപകരായ ഒ. ഇന്ദു, ഗീതാകുമാരി, സ്കൂൾ ലീഡർ ഇഷാനി രാജ് എന്നിവർ പ്രസംഗിച്ചു.
മൂന്നര പതിറ്റാണ്ടുകാലത്തെ അധ്യാപക ജീവിതത്തിൽ നിന്നും വിരമിക്കുന്ന അധ്യാപിക ഒ. ഇന്ദുവിന് യാത്രയയപ്പ് നൽകി. തുടർന്നു കുട്ടികളുടെ കലാപരിപാടികളും നടന്നു.