കോൺഗ്രസ് പ്രതിഷേധിച്ചു
1539841
Saturday, April 5, 2025 6:00 AM IST
കൊല്ലം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൊല്ലാകൊല ചെയ്യുന്ന പിണറായി സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യുഡിഎഫ് നടത്തി വരുന്ന രാപകൽ സമരത്തോട് അനുബന്ധിച്ച് കൊല്ലം കോർപറേഷൻ ഓഫീസിന് മുന്നിൽ കെട്ടിയ പന്തൽ പൊളിച്ച പോലീസിന്റെ നടപടിയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
ജനാധിപത്യ മാർഗത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് തകർക്കാമെന്ന് പിണറായി വ്യാമോഹിക്കേണ്ടെന്നും ഹൈക്കോടതി വിധി എല്ലാവർക്കും ബാധകമാണെന്ന് കൊല്ലത്തെ പോലീസ് മനസിലാക്കണമെന്നും ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു.