കൈതക്കോട് മാർ ബസേലിയോസ് പബ്ലിക് സ്കൂളിൽ വാർഷികാഘോഷം
1488911
Saturday, December 21, 2024 6:35 AM IST
കൈതക്കോട്: കൈതക്കോട് മാർബസേലിയോസ് പബ്ലിക് സ്കൂളിന്റെ ഇരുപത്തിമൂന്നാമത് വാർഷികാഘോഷം മിറാക്കി -25നടന്നു. മാവേലിക്കര രൂപത അധ്യക്ഷൻ മോസ്റ്റ് റവ. ഡോ.ജോഷ്വാ മാർ ഇഗ്ന്യാത്യോസ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.
എം. പി.ലിബിൻ രാജ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ബീന വർഗീസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാഗസിന്റെയും കുട്ടികളുടെ കൈയെഴുത്ത് മാഗസിന്റെയും പ്രകാശനം മോസ്റ്റ് റവ. ഡോ.ജോഷ്വാ മാർ ഇഗ്ന്യാത്യോസ് നിർവഹിച്ചു.
ജില്ലാ വികാരി ഫാ. ചെറിയാൻ മായിക്കൽ, പിടിഎ പ്രസിഡന്റ് ഋക്ഷസ് നാഥ്, സ്കൂൾ ലീഡർമാരായ സനോവ ഡയാന സജി ,ഹേമന്ത് സി അനിൽ എന്നിവർ പ്രസംഗിച്ചു.
സ്കൂൾ ഡയറക്ടർ ഫാ. തോമസ് ശങ്കരത്തിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സ്മിത മോൾ നന്ദിയും പറഞ്ഞു. തുടർന്ന് സമ്മാനദാനവും കുട്ടികളുടെ കലാപരിപാടികളും നടന്നു.