പെൻഷനേഴ്സ് അസോസിയേഷൻ പെൻഷൻ ദിനം ആചരിച്ചു
1488574
Friday, December 20, 2024 6:45 AM IST
കൊല്ലം: പെൻഷൻ ഔദാര്യമല്ല.അവകാശമാണെന്ന മുദ്രാവാക്യവുമായി ജില്ലയിലെ 80 കേന്ദ്രങ്ങളിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പെൻഷൻ ദിനാചരണം നടത്തി.പെൻഷനും ആനുകൂല്യങ്ങളും കവർന്നെടുക്കുന്ന സംസ്ഥാന സർക്കാറിന്റെ വയോജന ദ്രോഹ നിലപാടിനെതിരെ കെഎസ്എസ്പിഎ പ്രതിഷേധിച്ചു.
ചവറ നിയോജകമണ്ഡലം തല ദിനാചരണം ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളിയിൽ ജില്ലാ പ്രസിഡന്റ് എ .എ. റഷീദ്, കുന്നത്തൂരിൽ അർത്തിയിൽ അൻസാരി, ചാത്തന്നൂരിൽ കല്ലുവാതുക്കൽ അജയകുമാർ, കുണ്ടറയിൽ റ്റി .ജി .വർഗീസ്, കൊട്ടാരക്കരയിൽ എൻ. ഭരതൻ,പത്തനാപുരത്ത് കെ .ബഷീർ, പുനലൂരിൽ ആർ .ശിവരാജൻ, ചടയമംഗലത്ത് ആർ. പ്രഫുല്ലചന്ദ്രൻ നായർ, കൊല്ലത്ത് ഡി .രാധാകൃഷ്ണൻ എന്നിവർ ഉദ് ഘാടനം ചെയ്തു.
വർഗീസ് പി എം വൈദ്യൻ, ഇ.അബ്ദുൽസലാം, ഡി.അശോകൻ, എൻ .സോമൻ പിള്ള, എച്ച് .മാരിയത്ത് ബീവി,ആർ .മധു , മജീദ്,ജി .അജിത് കുമാർ,എൽ .ശിവപ്രസാദ് , ജി .രാമചന്ദ്രൻ പിള്ള ,
ആർ .രാജശേഖരൻ പിള്ള എന്നിവർ നേതൃത്വം നൽകി.