ഓട്ടോ റിക്ഷ വൈദ്യുത പോ സ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്ക്
1488216
Thursday, December 19, 2024 5:37 AM IST
കുണ്ടറ: യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്ക് . വൈദ്യുതപോസ്റ്റ് ഒടിയുകയും ഓട്ടോറിക്ഷയുടെ മുൻവശം പൂർണമായി തകരുകയും ചെയ്തു .
പരിക്കേറ്റ ഓട്ടോ ഡ്രൈവർ പീറ്റർ (60) അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നീരാവിൽ വാട്ടർ ടാങ്കിന് സമീപം ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടം. നീരാവിൽ സ്വദേശികളായ രണ്ട് സ്ത്രീകളുമായി പോകുമ്പോൾ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിൽ ഇടി ക്കുകയായിരുന്നു. യാത്രക്കാർ പരിക്കില്ലാതെ അത്ഭുതകരമായിരക്ഷപ്പെട്ടു.