വൈദ്യുതി ചാർജ് വർധനക്കെതിരേ പ്രതിഷേധ മാർച്ച് നടത്തി
1488214
Thursday, December 19, 2024 5:37 AM IST
കൊട്ടാരക്കര: വൈദ്യുതി ചാർജ് വർധനവിനെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. യു ഡി എഫ് ജില്ലാ ചെയർമാൻ കെ .സി .രാജൻ ഉദ്ഘാടനം ചെയ്തു.
കെ എസ് ഇ ബി യിലെ 'അഴിമതിയും, കെടുകാര്യസ്ഥതയും സ്വജന പക്ഷ പാതവും, വഴിവിട്ട ഇടതു പക്ഷ രാഷ്ട്രീയ ഇടപെടലുകളുമാണ് പൊതുജനത്തെ ദ്രോഹിയ്ക്കുന്ന വൈദ്യുതി ചാർജ് വർധന വിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
കെ .ജി .അലക്സ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് നേതാക്കളായ അലക്സ് മാത്യു, പി ഹരികുമാർ, ബ്രിജേഷ് എബ്രഹാം,ഇഞ്ചക്കാട് നന്ദകുമാർ, എഴുകോൺ നാരായണൻ, പാത്തല രാഘവൻ,ബേബി പടിഞ്ഞാറ്റിൻകര,വി .ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധ മാർച്ചിന് കോൺഗ്രസ് നേതാക്കളായ ഒ.രാജൻ, റെജിമോൻ വർഗീസ്, ശിവശങ്കരപിള്ള,അൽ അമീൻ, നരേന്ദ്ര നാഥ്,കോശി കെ ജോൺ, കണ്ണാട്ടു രവി, രാജേന്ദ്രൻ, റോയ് മലയിലഴികം, സുധീർ തങ്കപ്പ, പൂവറ്റൂർ സുരേന്ദ്രൻ, ഷീബാ ചെല്ലപ്പൻ,ആർ. മധു,വേണു അവണൂർ, എം .അമീർ, ജലജ ശ്രീകുമാർ, ശോഭപ്രശാന്ത്, ശാലിനി, താമരകുടി ഉണ്ണികൃഷ്ണൻ, താമരകുടി പ്രദീപ് എന്നിവർ നേതൃത്വം നൽകി.