മൈ​നാ​ഗ​പ്പ​ള്ളി: സി​നി​മാ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ 'സി​ക' ഫി​ലിം സൊ​സൈ​റ്റി​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​ന്താ​രാ​ഷ്ട്ര ഹ്ര​സ്വ ച​ല​ച്ചി​ത്ര​മേ​ള​യും 22,23 തീ​യ​തി​ക​ളി​ൽ മൈ​നാ​ഗ​പ്പ​ള്ളി എ​സ് സിവിയു​പി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.​വൈ​കുന്നേരം അഞ്ചിന് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ഷാ​ജി. എ​ൻ.​ക​രു​ൺ ഉ​ദ്ഘാ​ട​നം നി​ർ​വഹിക്കും.

കൊ​ല്ലം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി. കെ.​ഗോ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ തി​ര​ക്ക​ഥാ​കൃ​ത്ത് പി. ​അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ മു​ഖ്യാ​തി​ഥി​യാ​കും.​ സെ​ക്ര​ട്ട​റി അ​നി​ൽ കി​ഴ​ക്ക​ട​ത്ത് സ്വാ​ഗ​ത​വും ലാ​ൽ കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​യും.

​ര​വി മൈ​നാ​ഗ​പ്പ​ള്ളി, ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ പ്രസംഗിക്കും. തു​ട​ർ​ന്ന് സി​ക അ​ന്താ​രാ​ഷ്ട്ര ഹ്ര​സ്വ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം നേ​ടി​യ ഷോ​ർ​ട്ട് ഫി​ലി​മു​ക​ളു​ടെ പ്ര​ദ​ർ​ശ​നം അ​ര​ങ്ങേ​റും. 22 ന് ​രാ​വി​ലെ ഒന്പതിന് ​ഗാ​ന്ധി സ്മൃ​തി ചി​ത്ര പ്ര​ദ​ർ​ശ​ന​ത്തോ​ടു​കൂ​ടി​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക.​കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ സു​മ​ൻ​ജി​ത്ത് മി​ഷ ഉ​ദ്ഘാ​ട​നം ചെ​യ്യും.

10​ന് ഗ്രാ​മ​ക​ലാ​കാ​ര​ന്മാ​രു​ടെ സം​ഗ​മം 'ജീ​വി​ത ച​മ​യ​ങ്ങ​ൾ'​ന​ട​ക്കും. ഗോ​പ​ൻ ക​ൽ​കാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ജെ.​പി .ജ​യ​ലാ​ൽ മോ​ഡ​റേ​റ്റ​ർ ആ​കും.23ന് ​രാ​വി​ലെഎട്ടിന് ​കു​ട്ടി​ക​ൾ​ക്കാ​യി ക​ഥാ​ര​ച​ന,ഹൃ​സ്വ​ചി​ത്ര നി​രൂ​പ​ണം,ചി​ത്ര​ര​ച​ന, ആ​ക്ടിം​ഗ് കോ​മ്പ​റ്റീ​ഷ​ൻ എ​ന്നി​വ​യുംഒന്നിന് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ആ​ദ​ർ​ശ്.​എ​ൻ കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​ൽ​ഡ്ര​ൻ​സ് ഫി​ലിം വ​ർ​ക്ക്ഷോ​പ്പുംനടക്കും.

രണ്ടിന് സി​നി​മ ഇ​ന്ന​ലെ ഇ​ന്ന് നാ​ളെ'​എ​ന്ന വി​ഷ​യ​ത്തി​ൽ ഓ​പ്പ​ൺ ഫോ​റ​വും ന​ട​ക്കും. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​കെ.​അ​നി​ൽ​കു​മാ​ർ മോ​ഡ​റേ​റ്റ​ർ ആ​കും.നാലിന് ​സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ത​ര​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ‘രോ​മാ​ഞ്ചം ഒ​ത​ള​ങ്ങ തു​രു​ത്ത്' ഫെ​യിം അ​ബി​ൻ ബി​നോ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.
രാത്രി ഏഴിന് ​മ​ത്താ​യി സു​നി​ലും,ബൈ​ജു മ​ല​ന​ട​യും അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ൻ പാ​ട്ടു​ക​ളോ​ടെ ഹ്ര​സ്വ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് യ​വ​നി​ക വീ​ഴു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളായ അ​നി​ൽ കി​ഴ​ക്ക​ട​ത്ത് ,വി​നു ,വി​ഷ്ണു​രാ​ജ്, രാ​മു പ്ര​കാ​ശ് ,തു​ള​സി ദേ​വി ,കാ​വ്യ​ശ്രീ, ലാ​ൽ കൃ​ഷ്ണ​ൻ ,ഷീ​ബ എം. ​ജോ​ൺ എ​ന്നി​വ​ർ പ​റ​ഞ്ഞു .