കെ.സി.പിള്ള അനുസ്മരണം നടന്നു
1488890
Saturday, December 21, 2024 6:16 AM IST
ചവറ: ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ കേട്ടിട്ടില്ലാത്ത അപമാനകരമായ വിധം ഈ നാട്ടിലെ ജന നേതാക്കളേയും, പ്രതിപക്ഷത്തെയും ഒറ്റെപ്പെടുത്തി ആക്രമിക്കാൻ രാജ്യത്തെ ഭരണകൂടം ശ്രമിക്കുന്നതായി മന്ത്രി കെ .രാജൻ.
സിപിഐ ചവറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തട്ടാശേരിയിൽ നടന്ന കെ .സി .പിള്ളയുടെ 13-ാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭരണഘടനയുടെ ആമുഖം മുറിച്ച് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബി.ആർ .അംബേദ്ക്കറെ പൊതുയോഗത്തിൽ പറയാൻ അറയ്ക്കും വിധം രാജ്യം ഭരിക്കുന്ന ഭരണാധികാരികൾ അവഹേളിച്ചത്.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധശ്രമത്തിന് പരാതി നൽകിയതും ഇക്കാര്യത്തിൽ ബിജെപി എടുത്ത നിലപാടും ജനാധിപത്യ രാജ്യത്തിന് അപമാനകരമാണന്നും മന്ത്രി പറഞ്ഞു. സിപിഐ ജില്ലാ കൗൺസിൽ അംഗം ഷാജി എസ് പള്ളിപ്പാടൻ അധ്യക്ഷനായി. എം .എസ്. താര, ഐ. ഷിഹാബ്, അനിൽ പുത്തേഴം ജ്യോതിഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
രാവിലെപുത്തൻസങ്കേതം തയ്യിൽ വീട്ടിലെ സ്മൃതികുടീരത്തിൽ നടന്ന പുഷ്പാർച്ചനയിൽ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.
ദേശീയ എക്സിക്യൂട്ടീവ് അംഗം കെ .പ്രകാശ് ബാബു, മന്ത്രി ജെ .ചിഞ്ചുറാണി, കെ. ഇ .ഇസ്മയിൽ, മുല്ലക്കര രത്നാകരൻ, ആർ .രാജേന്ദ്രൻ, പി .എസ് .സുപാൽ എംഎൽഎ, സുജിത്ത്വിജയൻ പിള്ള എംഎൽഎ, ടി .മനോഹരൻ, ഐ .ഷിഹാബ്, സാം കെ ഡാനിയൽ,
ശിവശങ്കരൻ നായർ, ആർ വിജയകുമാർ, ജി .ലാലു, എസ് .വേണുഗോപാൽ, ആർ .എസ് .അനിൽ, ഹണി ബഞ്ചമിൻ, സന്തോഷ് തുപ്പാശേരി, അനിൽ പുത്തേഴം, ഷാജി എസ് പള്ളിപ്പാടൻ, എസ് .സോമൻ, ആർ .രവീന്ദ്രൻ എന്നിവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു.