പെൻഷൻ ദിനാചരണം
1488218
Thursday, December 19, 2024 5:37 AM IST
ചാത്തന്നൂർ: പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുവാക്യം ഉയത്തി കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻചാത്തന്നൂർ മണ്ഡലം കമ്മിറ്റി പെൻഷൻ ദിനാചരണംനടത്തി. ചാത്തന്നൂർ നെഹ്റു ഭവനിൽ നടന്ന ദിനാചരണം നിയോജക മണ്ഡലം പ്രസിഡന്റ് കല്ലുവാതുക്കൽ അജയകുമാർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ്കെ. എസ്. ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു , സെക്രട്ടറി വി. മധുസൂദനൻ , സംസ്ഥാന കൗൺസിൽ അംഗം കെ .എസ് . വിജയകുമാർ, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ബിജു വിശ്വരാജൻ .ചിറക്കര മണ്ഡലം പ്രസിഡന്റ് എസ്. സാബു എന്നിവർ പ്രസംഗിച്ചു. ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ പരിധിയിൽ വരുന്ന എല്ലാ മണ്ഡലം കമ്മിറ്റികളും പെൻഷൻ ദിനാചരം നടത്തി.