അ​ഞ്ച​ൽ : പൊ​ലി​ക്കോ​ട്- ത​ടി​ക്കാ​ട് റോ​ഡി​നോ​ട് ചേ​ർ​ന്നു​ള​ള അ​റ​യ്ക്ക​ൽ ദേ​വി​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ചി​റ​യു​ടെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു​ത​ക​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പെ​യ്ത ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് ചി​റ​യു​ടെ വ​ശം ഇ​ടി​ഞ്ഞ​ത്. നി​ത്യേ​ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന റോ​ഡാ​ണി​ത്.

റോ​ഡ് പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​ന്‍റെഭാ​ഗ​മാ​യി ചി​റ​യോ​ട് ചേ​ർ​ന്ന റോ​ഡ് ഭാ​ഗം സൈ​ഡ് കെ​ട്ടി ഉ​യ​ർ​ത്തു​ന്ന​തി​ന് ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു.​എ​ന്നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ചി​ല​ർ ചി​റ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ​താ​ണെ​ന്നും ഏ​ലാ​യി​ലെ കൃ​ഷി ത​ട​സപ്പെ​ടു​മെ​ന്നു​ള്ള വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ​ണി ത​ട​സപ്പെ​ടു​ത്തു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് റോ​ഡ് പ​ണി​യു​ടെ ക​രാ​റു​കാ​ർ വ​ശം കെ​ട്ടാ​തെ പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു.

2023-ൽ ​ഇ​ട​മു​ള​യ്ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ചി​റ​യോ​ട് ചേ​ർ​ന്ന റോ​ഡി​ന്‍റെഭാ​ഗം ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചു​വെ​ങ്കി​ലും വീ​ണ്ടും നാ​ട്ടു​കാ​രി​ൽ ചി​ല​രു​ടെ ത​ട​സവാ​ദ​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​യി​ല്ല. വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​നാ​യി ഇ​വി​ടെ നാ​ട്ടു​കാ​ർ ടാ​ർ വീ​പ്പ​ക​ളും കാ​ട്ടു​ക​ല്ലു​ക​ളും കൊ​ണ്ട് അ​പ​ക​ട മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് .
ഇ​വി​ടം അ​പ​ക​ട​ര​ഹി​ത​മാ​ക്കു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പ​ടു​ന്നു