സ്പെഷൽ എക്സ്പ്രസ് ട്രെയിനിന് വർക്കലയിൽ സ്റ്റോ പ്പ് അനുവദിച്ചു
1488581
Friday, December 20, 2024 6:46 AM IST
കൊല്ലം: താംബരം- തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) ഏസി സ്പെഷൽ എക്സ്പ്രസ് ട്രെയിനിന് വർക്കല ശിവഗിരി സ്റ്റേഷനിൽ താത്ക്കാലിക സ്റ്റോപ്പ് അനുവദിച്ചു.
06035 താംബരം - കൊച്ചുവേളി വണ്ടിക്ക് ഇന്നും 27 നുമാണ് സ്റ്റോപ്പ്. രാവിലെ 10.25 ന് എത്തി 10.26 ന് പുറപ്പെടും.
തിരികെയുള്ള 06036 കൊച്ചുവേളി - താംബരം ട്രെയിനിന് 22, 29 തീയതികളിലുമാണ് സ്റ്റോപ്പുള്ളത്. ഉച്ചകഴിഞ്ഞ് 3.57ന് എത്തി 3.58 ന് പുറപ്പെടും.