ചവറ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നാളെ തുടങ്ങും
1488572
Friday, December 20, 2024 6:45 AM IST
ചവറ : ചവറ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നാളെ രാവിലെ 10 ന് ശങ്കരമംഗലം എസ്എൻ ഡി പി ഹാളിൽ എൻ. കെ. പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി അധ്യക്ഷത വഹിക്കും.
21ന് രാവിലെ ഒൻപതിനു വിളംബര ജാഥ ചവറ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിക്കും.
തുടർന്ന് കലാ -കായിക മത്സരങ്ങൾ എസ്എൻഡിപി ഹാൾ , ശങ്കരമംഗലം സ്കൂൾ ഗ്രൗണ്ട്, ബ്ലോക്ക് പഞ്ചായത്ത് ഹാൾ, പനയന്നാർ കാവ് വാമോസ് ക്ലബ്, എന്നിവിടങ്ങളിൽ നടക്കും.
22ന് ക്രിക്കറ്റ്, നീന്തൽ, വോളിബാൾ, ഷട്ടിൽ ബാഡ്മിന്റൺ, എന്നിവ ടൈറ്റാനിയം ഗ്രൗണ്ട്, തെക്കുംഭാഗം,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസ്ട്രക്ഷൻ അക്കാദമി, ചുങ്കത്തു അരീന, എന്നിവടങ്ങളിലും നടക്കും.
23ന് ഉച്ചകഴിഞ്ഞ് മൂന്നിന് സമാപന സമ്മേളനം ചവറ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സുജിത് വിജയൻ പിള്ള എം എൽഎ ഉദ്ഘാടനം ചെയ്യും.