ചവറ തെക്കുംഭാഗം സെന്റ് ജോസഫ് ദേവാലയത്തിൽ ക്രിസ്മസ് ഫെസ്റ്റ് ഇന്നു മുതൽ
1488907
Saturday, December 21, 2024 6:33 AM IST
ചവറ: തെക്കുംഭാഗം സെന്റ് ജോസഫ് ഫൊറോനാ ദേവാലയത്തിൽ തുടർച്ചയായ മൂന്നാം വർഷവും 21 മുതൽ 31 വരെ വിവിധ കലാ സാംസ്കാരിക പരിപാടികളോടെ ക്രിസ്മസ് ഫെസ്റ്റ് 114 കാർണിവൽ എന്ന പേരിൽ ആഘോഷിക്കും. 22 ന് ഉച്ചകഴിഞ്ഞ് മൂന്നുമുതൽ ക്രിസ്മസ് സന്ദേശ യാത്ര, തുടർന്ന് കൊല്ലം അനുരാഗ് ആർട്ട് സെന്റർ അവതരിപ്പിക്കുന്ന ഗാനമേളയും മ്യൂസിക്കൽ ഫ്യൂഷൻ ബാന്റ്ഷോ ഉണ്ടായിരിക്കും.
23 ന് വൈകുന്നേരം 5.30 ന് "ക്രിസ്മസ് ഫെസ്റ്റ് സാംസ്കാരിക സമ്മേളനം ഇടവക വികാരി ഫാജോർജ് സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ഡോ .സുജിത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും.
കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്,മുൻ മന്ത്രി ഷിബു ബേബി ജോൺ, തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ, സ്വാമി ദയാനന്ദ സരസ്വതി , കാരയിൽ അനീഷ്, എസ്ഐ ശ്രീകുമാർ, മാർഷൽ ഫ്രാങ്ക്, തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സജുമോൻ വാൻഡ്രോസ്,സന്ധ്യാമോൾ, അനിൽകുമാർ, ജി .കെ .യേശുദാസ്, ജോസ് കുമാർ എന്നിവർ പ്രസംഗിക്കും.
23 ന് വൈകുന്നേരം ഏഴുമുതൽ സംസ്ഥാനതല ചർച്ച് ക്വയർമത്സരം ഉണ്ടായിരിക്കും. ചർച്ച് ക്വയറിൽ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 22 നു വൈകുന്നേരം അഞ്ചിന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
22 മുതൽ 31 വരെ അഷ്ടമുടി കായൽ വിഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫുഡ് ഫെസ്റ്റ്, അഷ്ടമുടികായലിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാൻ ഉല്ലാസനൗക യാത്ര, കുട്ടികൾക്കുള്ള വിവിധ റൈഡുകൾ ,കുതിര സവാരി, വിവിധ വിനോദ മത്സരങ്ങളും നടത്തപ്പെടും.
31ന് സമ്മാന കൂപ്പൺ നറുക്കെടുപ്പ് ഉദ്ഘാടനം ഫാ.രാജേഷ് മാർട്ടിൻ നിർവഹിക്കും.
ക്രിസ്മസ് -ന്യൂ ഇയര്‍ ഫെയര്‍ 2024
കൊല്ലം: ക്രിസ്മസ് ന്യൂ ഇയര്‍ ഫെയര്‍ 2024 ആശ്രാമം മൈതാനത്ത് നാളെ രാവിലെ ഒമ്പതിന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. എം. മുകേഷ് എംഎല്‍എ അധ്യക്ഷനാകും.
ആദ്യ വില്പന മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിക്കും. എന്‍.കെ. പ്രേമചന്ദ്രന് എംപി മുഖ്യാതിഥിയായിരിക്കും.
എം. നൗഷാദ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപന്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സപ്ലൈകോ ചെയര്മാന് ആന്റ് മാനേജിങ് ഡയറക്ടര്‍ പി.ബി.നൂഹ് തുടങ്ങിയവര്‍ പങ്കെടുക്കും.