തേവലക്കര ഈസ്റ്റ് ഗവ. എൽപി സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു
1488908
Saturday, December 21, 2024 6:33 AM IST
തേവലക്കര: സാന്താക്ളോസിനൊപ്പം കേക്ക് മുറിച്ച് തേവലക്കര ഈസ്റ്റ് ഗവ.എൽപിസ്കൂളിൽ കുരുന്നുകളുടെ ക്രിസ്മസ് ആഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ രാധിക ഓമനകുട്ടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനധ്യാപിക വി.വിജയലക്ഷ്മി, പിടിഎ പ്രസിഡന്റ്് സരോജാക്ഷൻ, ജഗദീശൻ, രാ ജ് ലാൽ തോട്ടുവാൽ, ജ്യോതിഷ് കണ്ണൻ, വ്യന്ദ, ബിനിതാ ബിനു, അജിതാകുമാരി, ഷിബി എന്നിവർ പ്രസംഗിച്ചു.
ക്രിസ്മസ് കരോൾ, സുഹൃത്തിന് സമ്മാനം കൊടുക്കൽ, സ്കിറ്റ് ,കരോൾ ഗാനാലാപനം തുടങ്ങിയവ നടന്നു.