‘മോ ദിസർക്കാർ രാജ്യത്ത് അസമത്വം സൃഷ്ടിക്കുന്നു’
1488219
Thursday, December 19, 2024 5:37 AM IST
ചാത്തന്നൂർ: നരേന്ദ്ര മോദി രാജ്യത്ത് അസമത്വം സൃഷ്ടിച്ച് വൻകിട കുത്തകകൾക്ക് വളരാൻ വളക്കൂറുള്ള മണ്ണായി ഇന്ത്യയെ മാറ്റിയിരിക്കുകയാണെന്ന് സി പി ഐ നേതാവ് അഡ്വ. എസ് .വേണുഗോപാൽ ആരോപിച്ചു.
അസമത്വം സൃഷ്ടിക്കുന്ന മോദി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ ചാത്തന്നൂരിൽ സി പി ഐ യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രൂപയുടെ മൂല്യം കുറക്കുക വഴി വിലക്കയറ്റം കൂട്ടി പാവപ്പെട്ടവർക്കും സാധാരണക്കാരായ ജനങ്ങൾക്കും ജീവിക്കാൻ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നുംഅദ്ദേഹം പറഞ്ഞു.
സി പി ഐ ജില്ലാ കൗൺസിൽ അംഗം ശ്രീജാ ഹരീഷ് അധ്യക്ഷത വഹിച്ചു. സി പി ഐ ചാത്തന്നൂർ മണ്ഡലം സെക്രട്ടറി അഡ്വ.ആർ. ദിലീപ് കുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ വി .സണ്ണി, വി. രാധാകൃഷ്ണൻ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ.ഷൈൻ, എൻ. രവീന്ദ്രൻ, ആർ. ജയിൻകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.