സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
1488910
Saturday, December 21, 2024 6:33 AM IST
അഞ്ചൽ : വ്യവസായ വകുപ്പിന്റെയും അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു .ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് ഓമന മുരളി ഉദ്ഘാടനം ചെയ്തു .
വൈസ് പ്രസിഡന്റ്കെ. സി .ജോസ് അധ്യക്ഷത വഹിച്ചു .ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ എസ്. മായാ കുമാരി, എൻ .കോമളകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റെജി ഉമ്മൻ, ഇ .കെ .സുധീർ, റീന ഷാജഹാൻ, കീർത്തി പ്രശാന്ത്, ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എസ് .നെജീം എന്നിവർ പ്രസംഗിച്ചു.
വ്യവസായ വകുപ്പ്-സംരംഭക മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതികൾ,ബാങ്ക് വായ്പ്പ നടപടിക്രമങ്ങൾ എന്നീ വിഷയങ്ങളിൽ ക്ലാസും സംഘടിപ്പിച്ചു