വനനിയമഭേദഗതി ബില്ലിനെതിരെ കർഷക പ്രതിഷേധം
1488902
Saturday, December 21, 2024 6:33 AM IST
പുനലൂർ: കർഷക വിരുദ്ധ വനനിയമ ഭേദഗതി ബില്ലിനെതിരെ കർഷക പ്രതിഷേധം. പുനലൂർ വനം ഡിവിഷണൽ ഓഫീസിന് മുമ്പിൽ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിളക്കുപാറ ദാനിയേൽ ബില്ലിന്റെ കോപ്പി കത്തിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. കർഷക വിരുദ്ധ നിയമഭേദഗതി ബിൽ പിൻവലിക്കുന്നതു വരെ ശക്തമായ സമരപരമ്പര തന്നെ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ ജനറൽ സെക്രട്ടറി നെടുങ്കയം നാസർ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ ജില്ലാ ജനറൽ സെകട്ടറി തെന്മല രഘുനാഥൻ, ജയകുമാർ, ഗിരീഷ് ചാലിയക്കര, ബംഗ്ലാവിൽ ബാബു, ബിനു മണ്ണാട്ട്, ശിവരാജൻ കലയനാട്, നാസർ പുനലൂർ, മൂലയിൽ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.